Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്: ആയിരത്തിലേറെ...

കോവിഡ്: ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കാനൊരുങ്ങി ചൈനീസ് നഗരം

text_fields
bookmark_border
കോവിഡ്: ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കാനൊരുങ്ങി ചൈനീസ് നഗരം
cancel
Listen to this Article

ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടർന്ന് ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കാനൊരുങ്ങി ചൈനീസ് നഗരമായ ബൈയുൻ. ബൈയുൻ അന്താരാഷ്ട്ര വിമാനത്താവളമാണ് 1,100 വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണിത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സർവീസ് നടത്തേണ്ടതിൽ 90 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് ചൈനയിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ പറയുന്നു. ഇതിൽ ഭൂരിഭാഗവും ഷാങ്ഹായിയിലാണ് സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid UpdateCovid 19
News Summary - China Baiyun airport to cancel over 1000 flights amid COVID
Next Story