കൊറോണ വൈറസ് നിർമിച്ചതിന് പിന്നിൽ ചൈന; വെളിപ്പെടുത്തലിൽ ഉറച്ച് ചൈനീസ് വൈറോളജിസ്റ്റ്
text_fieldsന്യൂയോർക്ക്: ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് പടരാനും ലക്ഷക്കണക്കിനാളുകൾ മരിക്കുന്നതിനുമിടയാക്കിയ പുതിയ കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം ആവർത്തിച്ച് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാൻ. 'ദി വീക്ക്' ന് നൽകിയ അഭിമുഖത്തിലാണ് ലി മെങ് യാൻ തെൻറ വാദം ആവർത്തിച്ചത്.
യാഥാർഥ്യം മറച്ചു പിടിക്കാൻ ലോകാരോഗ്യസംഘടനയും ശ്രമിച്ചതായും അവർ ആരോപിച്ചു. ഹോങ്കോങ്ങിൽ നിന്ന് രക്ഷപ്പെട്ട ലീ മെങ് യാൻ നിലവിൽ ന്യൂയോർക്കിലാണ് കഴിയുന്നത്. താൻഎപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നും താനെന്ന വ്യക്തിയല്ല സത്യമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.
കൊറോണ വൈറസ് മനുഷ്യ നിർമിതമാണെന്ന് ജനുവരി 19ന് യൂട്യൂബ് ചാനൽ വഴി താൻ പറഞ്ഞിരുന്നു. എന്നാൽശാസ്ത്ര സമൂഹവും ചൈനീസ് സർക്കാറും ലോകാരോഗ്യ സംഘടനയുമെല്ലാം തന്നെ തള്ളിക്കളയാനാണ് ശ്രമിച്ചത്. എന്നാൽ താൻ പറയുന്നത് അംഗീകരിക്കുവാൻ പ്രമുഖ ശാസ്ത്രജ്ഞരും അമേരിക്കയും തയാറായിട്ടുണ്ടെന്നും അവർ പറഞ്ഞു.
വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യൂമോണിയയെ കുറിച്ച് പഠിക്കുന്നതിനുള്ള സംഘത്തിൽ ലി മെങ് യാനും ഉണ്ടായിരുന്നു. പഠനത്തിൽ ഇത്തരം 40ഓളം കേസുകൾ ഉണ്ടെന്ന് മനസിലായി. ഇക്കാര്യം പുറത്തു വരാതിരിക്കാനുള്ള കാര്യങ്ങൾ ചൈനീസ് സർക്കാർ ചെയ്തു. ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ടെഡ്രോസ് അദാനത്തിനും ഹോങ്കോങ് സർവകലാശാലയിലെ വൈറോളജിസ്റ്റ് മാലിക് പെയ്റിസിനും ഇക്കാര്യങ്ങൾ അറിയാമെങ്കിലും ചൈനീസ് സർക്കാറിനോടുള്ള അടുപ്പംകാരണം അവർ അത് മൂടിവെക്കുകയായിരുന്നെന്നും ലി മെങ് യാൻ ആരോപിച്ചു.
ഭയം മൂലമാണ് തെൻറ കണ്ടെത്തൽ ഹോങ്കോങ് സർവകലാശാലയേയോ ചൈനീസ് സർക്കാറിനേയോ അറിയിക്കാതിരുന്നത്. വൈറസിനെ കുറിച്ചുള്ള പഠനങ്ങളെ ചൈന തടയുകയാണ്. എന്തു വന്നാലും തെൻറ കണ്ടെത്തലുകൽ തിരുത്താൻ തയാറല്ലെന്നും ലി മെങ് യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.