മക്കിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യു.എസിന്റെ നീക്കം തടഞ്ഞ് ചൈന
text_fieldsയുനൈറ്റഡ് നേഷൻസ്: പാക് ഭീകരൺ അബ്ദുർ റഹ്മാൻ മക്കിയെ യു.എൻ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും യു.എസിന്റെയും സംയുക്ത നീക്കം തടഞ്ഞ് ചൈന. മക്കിയെ ആഗോള ഭീകപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും യു.എസും കൊണ്ടുവന്ന പ്രമേയം അവസാന നിമിഷം ചൈന തള്ളുകയായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
2020 ൽ ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയ കുറ്റത്തിന് പാകിസ്താൻ ഭീകരവിരുദ്ധ കോടതി മക്കിയെ ശിക്ഷിച്ചിരുന്നു. ലഷ്കറെ ത്വയ്യിബ തലവൻ ഹാഫിസ് സഈദിന്റെ സഹോദീ ഭർത്താവാണ് യു.എസ് ഭീകരനായി പ്രഖ്യാപിച്ച മക്കി. പാകിസ്താനിലെ ഭീകരരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാജ്യങ്ങളുടെയും ശ്രമങ്ങളെ നേരത്തേയും ചൈന തടഞ്ഞിരുന്നു.
2019ൽ പാകിസ്താനിലെ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രി വിജയമായാണ് കരുതുന്നത്. 10 വർഷത്തോളം ഇന്ത്യ ഇതിനായി ശ്രമം നടത്തിയിരുന്നു. 2009ലാണ് ഇന്ത്യ ആദ്യമായി മസ്ജൗദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.