Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിലെ രണ്ട്​...

ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം

text_fields
bookmark_border
ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
cancel

ബീജിങ്​: ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നി ഇറച്ചി വ്യാപകമായി ഉൽപാദിപ്പിക്കുന്ന സിച്ചുവാൻ, ഹുബെ പ്രവിശ്യകളിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന്​​ ചൈനയുടെ കാർഷിക-ഗ്രാമീണ മന്ത്രാലം അറിയിച്ചു.

സിച്ചുവാനിലെ അബെയിലും ഹുബെ പ്രവിശ്യയിലെ സിങ്​യാങ്ങിലുമാണ്​ രോഗബാധ സ്ഥിരീകരിച്ചിരിട്ടുള്ളത്​​. സിച്ചുവാനിൽ രോഗം ബാധിച്ച്​ 38 പന്നികൾ ചത്തു. ഹുബെയിൽ അഞ്ചെണ്ണത്തിനാണ്​ ജീവൻ നഷ്​ടമായത്​. അനധികൃതമായി എത്തിച്ച പന്നികളിൽ നിന്നാണ്​ ഹുബെയിൽ പനി പടർന്നതെന്നാണ്​ വിവരം.

പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. കഴിഞ്ഞയാഴ്ച യുനാൻ പ്രവിശ്യയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:African Swine Fever
News Summary - China confirms African swine fever outbreaks in two provinces
Next Story