'യു.എസ് ജനതയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നു'; ബൈഡന് ആശംസകൾ നേർന്ന് ചൈന
text_fieldsബെയ്ജിങ്: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസകളുമായി ചൈന. യു.എസ് പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് ചൈനയുടെ പ്രതികരണം.
'അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നു. ജോ ബൈഡനും കമല ഹാരിസിനും ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു' -ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.
യു.എസ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ൈബെഡൻ ജയിച്ചുകയറിയത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡൻറായും വിജയിച്ചു. ചൈനക്ക് പുറമെ റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ബൈഡന് ആശംസകൾ അറിയിച്ചിരുന്നു.
2016ൽ ഡോണൾഡ് ട്രംപ് വിജയിച്ച് രണ്ടുദിവസത്തിനകം ചൈനീസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആശംസ അറിയിച്ചിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ വിജയിയെ പ്രഖ്യാപിച്ചെങ്കിലും വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. അതിനാൽ തെന്ന ട്രംപുമായി ഒരു എതിർപ്പിന് ആഗ്രഹമില്ലാത്തതിനാൽ ചൈന ആശംസ അറിയിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.
ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ചൈനയും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കോവിഡ് മഹാമാരിയുടെ പേരിൽ ചൈനയെ കുറ്റപ്പെടുത്തിയ ട്രംപ് യു.എസിനും ആഗോള ജനാധിപത്യത്തിനും ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തൽ ബൈഡെൻറ ഏറ്റവും പ്രധാന അജണ്ടയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചുകൊണ്ടുവരുന്നതിനും കാലാവസ്ഥ വ്യതിയാനം പോലുള്ള ആഗോള പ്രശ്നങ്ങളിൽ ഇടെപടുന്നതിനും കോവിഡ് 19നെ നിയന്ത്രിക്കുന്നതിനും ചൈനയുടെ സാന്നിധ്യം യു.എസിന് ആവശ്യമായി വരുമെന്ന് കരുതുന്നതായും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.