യു.എസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിയന്ത്രണവുമായി ചൈന
text_fieldsബെയ്ജിങ്: യു.എസിലെ വിവിധ ചൈനീസ് എംബസികളിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അതേ നാണയത്തിൽ പ്രതികരണവുമായി ചൈന. രാജ്യത്തെ എല്ലാ യു.എസ് നയതന്ത്ര കാര്യാലയങ്ങളിലെയും ഉദ്യോഗസ്ഥർക്ക് വിലക്കേർെപ്പടുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ ശക്തിയാർജിച്ച ശീതയുദ്ധത്തിെൻറ തുടർച്ചയായാണ് നടപടി. യൂനിവേഴ്സിറ്റി സന്ദർശനം, പ്രാദേശിക ഉദ്യോഗസ്ഥരെ കാണൽ തുടങ്ങി നയതന്ത്ര കാര്യാലയങ്ങൾക്കുപുറത്തെ ഇടപാടുകൾ പ്രത്യേക അനുമതി നേടിയ ശേഷമേ പാടുള്ളൂ എന്ന് യു.എസ് നിർദേശിച്ചിരുന്നു.
സമാനമായി, ഹോങ്കോങ് കോൺസുലേറ്റിലുള്ളവരുൾപെടെ ചൈനയിലെ യു.എസ് ഉദ്യോഗസ്ഥരും ഇനി അനുമതി തേടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.