കോവിഡ് നയം: ചൈനയിൽ അപൂർവ പ്രതിഷേധം
text_fieldsബെയ്ജിങ്: മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന റിപ്പോർട്ടുകൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും സർക്കാറിന്റെ കർശന സീറോ-കോവിഡ് നയത്തിനുമെതിരെ ബെയ്ജിങ്ങിൽ അപൂർവ പ്രതിഷേധം. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി.പി.സി) 20ാമത് കോൺഗ്രസ് ഒക്ടോബർ 16ന് നടക്കാനിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പ്രധാന പാതയുടെ മേൽപാലത്തിലായിരുന്നു പ്രതിഷേധം.
സീറോ-കോവിഡ് നയത്തിൽ നീരസം പ്രകടിപ്പിക്കുന്ന ബാനറുകളുടെ ചിത്രം വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിയുടെ ജനപ്രീതിയില്ലാത്ത സീറോ-കോവിഡ് നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയായിരുന്നു ജനരോഷം. രാഷ്ട്രീയ പ്രതിഷേധം അപൂർവമായ ചൈനയിൽ പ്രക്ഷോഭം പടരാതിരിക്കാൻ ബെയ്ജിങ്ങിലെ നിരവധി മേൽപാലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കർശന കോവിഡ് നിയന്ത്രണം പിൻവലിക്കുന്നത് ചൈന വ്യാഴാഴ്ച തള്ളിക്കളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.