Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2023 8:49 PM IST Updated On
date_range 10 Jan 2023 8:49 PM ISTചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
text_fieldsbookmark_border
കോപ്പൻ ഹേഗൻ: ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനക്ക് ചൈനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിലവിൽ യാതൊരു ഭീഷണിയും ഇല്ല. എന്നാൽ, കോവിഡ് സാഹചര്യം വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രത്തിലൂന്നിയതും വിവേചന രഹിതവുമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം രാജ്യങ്ങളോട് അഭ്യർഥിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളും ചൈനയിൽ നിന്നും വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story