പാകിസ്താന് അത്യന്താധുനിക യുദ്ധക്കപ്പൽ നൽകി ചൈന
text_fieldsബീജിങ്: ചൈന ഇതുവരെ കയറ്റുമതി ചെയ്തതിൽ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പൽ പാകിസ്താന് കൈമാറിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (സി.എസ്.എസ്.സി) രൂപകൽപന ചെയ്ത് നിർമ്മിച്ചതാണ് കപ്പൽ. ഷാങ്ഹായിൽ നടന്ന കമ്മീഷൻ ചടങ്ങിലാണ് പാകിസ്താന് കൈമാറിയ വിവരം അറിയിച്ചത്. പാകിസ്താൻ നാവികസേന തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം ടൈപ്പ് 054 എ/പി ഫ്രിഗേറ്റിന് പി.എൻ.എസ് തുഗ്രിൽ എന്നാണ് പേരിട്ടിരിക്കുന്നത്.
വിപുലമായ നിരീക്ഷണ സാധ്യതകൾ കൂടാതെ, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്നും വായുവിലേക്കും അണ്ടർവാട്ടർ ഫയർ പവറും ഉള്ളതാണ് കപ്പൽ. ടൈപ്പ് 054 എ/പി ഫ്രിഗേറ്റിന് ഒരേസമയം നിരവധി നാവിക യുദ്ധ ദൗത്യങ്ങൾ ഏത് ഭീഷണി നിറഞ്ഞ സാഹചര്യത്തിലും നിർവഹിക്കാൻ കഴിയുമെന്ന് പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.