കിഴക്കന്‍ ലഡാക്ക് അതിർത്തിക്ക് തൊട്ടടുത്ത് മിസൈല്‍ റെജിമെന്‍റുകളെ വിന്യസിച്ച് ചൈന
text_fieldsഇന്ത്യൻ അതിർത്തിൽ കൈയേറ്റം വ്യാപകമാക്കി ചൈന. നിയന്ത്രണ രേഖക്ക് സമീപമുള്ള ചൈനയുടെ കടന്നുകയറ്റം തുടർക്കഥയായിരിക്കുകയാണ്. അതിനിടെയാണ് പുതിയ വാർത്തകളും പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ചൈന കിഴക്കന്‍ ലഡാക്കിന് സമീപം മിസൈല്‍, റോക്കറ്റ് റെജിമെന്‍റുകളെ വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിര്‍മ്മിക്കുന്നതായും സൂചനകളുണ്ട്.
കിഴക്കന്‍ ലഡാക്കിന് എതിർഥാഗത്തുള്ള അക്‌സായി ചിന്‍ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മ്മിക്കുന്നത്. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ടിബറ്റന്‍ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതില്‍ ചൈനീസ് സൈന്യത്തിന്‍റെ മിസൈല്‍, റോക്കറ്റ് റെജിമെന്‍റുകള്‍ വിന്യസിച്ചിട്ടുള്ളതായും അവിടെ സൈനിക ക്യാമ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വര്‍ദ്ധിച്ചിട്ടുണ്ട്.
കഷ്ഗര്‍, ഗര്‍ ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങള്‍ കൂടാതെ ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയുടെ നീക്കങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികര്‍ക്കൊപ്പം അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ അവരെക്കൂടി വിന്യസിക്കാനുമുള്ള ചൈനയുടെ ശ്രമവും വേഗത്തിലാണ്. ക്യാമ്പുകള്‍, റോഡ് ശൃംഖല എന്നിവയുടെ കാര്യത്തില്‍ ചൈന ഒരുപാട് മുന്നോട്ട് പോയാതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനം നടന്ന ഇന്ത്യ-ചൈന സൈനിക തല ചർച്ചയിൽ അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ സംബന്ധിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.