ചൈനയിൽ 132 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നുവീണു
text_fieldsബെയ്ജിങ്: ചൈനയിൽ 132 യാത്രക്കാരുമായി പുറപ്പെട്ട യാത്രാവിമാനം തകർന്നുവീണു. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവതമേഖലയലാണ് വിമാനം തകർന്നത്. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.
ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്. 124 യാത്രക്കാരും ഒൻപത് ജീവനക്കാരുമായി കൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ചൗവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്.
ഗ്വാങ്ചൗവിന്റെ അടുത്ത പ്രദേശത്താണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി ആളുകൾ പ്രദേശത്തേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.