ചൈന ഇന്ത്യയുമായി അതിർത്തി യുദ്ധത്തിലാണെന്ന് യു. എസ് സെനറ്റർ
text_fieldsവാഷിങ്ടൺ: ചൈന അയൽ രാജ്യമായ ഇന്ത്യയുമായി അതിർത്തി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റ് അംഗമായ ജോൺ കോർണിൻ യു. എസ് സെനറ്റിൽ പറഞ്ഞു. തെക്ക് കിഴക്കൻ ഏഷ്യയിലെ സംഘർഷങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കവെയാണ് സെനറ്ററിന്‍റെ പരാമർശം.
ഇരു രാജ്യങ്ങൾക്കും ഇടയിലെ അതിർത്തി യുദ്ധം അയൽരാജ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സെനറ്റർ കോർണിനും സഹപ്രവർത്തകരും അടുത്തിടെ ന്യൂഡൽഹിയിലും തെക്കുകിഴക്കൻ ഏഷ്യയിലും സന്ദർശനം നടത്തിയിരുന്നു. പ്രാദേശിക സംഘർഷങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഇന്ത്യക്ക് ചൈന ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച് സംഘത്തിനുണ്ടായ സന്ദർശന അനുഭവങ്ങൾ സെനറ്റ് യോഗത്തിൽ വിവരിക്കുകയായിരുന്നു കോർണിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.