കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന
text_fieldsബീജിങ്: ഡെൽറ്റ കേസുകൾ വർധിക്കുന്നതിനിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. 15ഓളം പ്രവിശ്യകളിലായി 500ഓളം പേർക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചൈന നിർബന്ധിതമായത്. രോഗബാധ കൂടുതലുള്ള 144ഓളം മേഖലകളിൽ ടാക്സി സർവീസും പൊതുഗതാഗതവും നിരോധിച്ച് ചൈനീസ് സർക്കാർ ഉത്തരവിറക്കി.
ബീജിങ്ങിൽ ട്രെയിൻ സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നെത്തുന്നവർക്ക് ഹോങ്കോങ് നിയന്ത്രണം പ്രഖ്യാപിച്ചു. ഇനി മുതൽ ചൈനയിൽ നിന്നും എത്തുന്നവർ ഹോങ്കോങ്ങിൽ ക്വാറന്‍റീനിലിരിക്കണം.
ചൈനയിൽ 61 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്. ഡെൽറ്റ വകഭേദം എത്തിയതോടെയാണ് ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം ഉണ്ടായത്. തുടർന്ന് ചൈനയിലെ വിവിധ നഗരങ്ങളിൽ സർക്കാർ കൂട്ടപരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.