നയതന്ത്ര ഉപരോധം; യു.എസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തി ചൈന
text_fieldsബെയ്ജിങ്: സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ വംശഹത്യ വിഷയത്തിൽ ചൈനയും യു.എസും തമ്മിൽ നയതന്ത്ര സംഘർഷം തുടരുന്നു. ചൈന നടത്തുന്ന വംശഹത്യക്കെതിരെ നേരത്തേ യു.എസ് പ്രഖ്യാപിച്ച നയതന്ത്ര ഉപരോധത്തിന് മറുപടിയായി നാല് ഉദ്യോഗസ്ഥർക്ക് ബെയ്ജിങ് ഭരണകൂടവും വിലക്ക് പ്രഖ്യാപിച്ചു. യു.എസ് സർക്കാറിനു കീഴിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ അംഗങ്ങൾക്കാണ് വിലക്ക്.
യു.എസ് പാനലിെൻറ ചെയർപേഴ്സൻ നദീൻ മീൻസ, വൈസ് ചെയർമാൻ നൂരി തുർകൽ, അംഗങ്ങളായ അനുരിമ ഭാർഗവ, ജെയിംസ് കാർ ഷാവോ എന്നിവരെയാണ് ചൈന ലക്ഷ്യമിടുന്നത്. ഇവർക്ക് ചൈന മാത്രമല്ല, ബെയ്ജിങ് ഭരണകൂടത്തിനു കീഴിലെ ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാനാകില്ല. ഇവിടങ്ങളിൽ ആസ്തിയുണ്ടെങ്കിൽ മരവിപ്പിക്കപ്പെടുകയും ചെയ്യും.
ഡിസംബർ 10നാണ് ഉയ്ഗൂർ വംശഹത്യയിൽ പങ്ക് സംശയിക്കപ്പെടുന്ന രണ്ട് ചൈനീസ് പ്രമുഖർക്ക് യു.എസ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. സിൻജ്യങ്ങിൽനിന്നുള്ള ഉൽപന്നങ്ങളെയും വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.