നിയന്ത്രണ രേഖയിൽ സൈനികർക്ക് താമസകേന്ദ്രം പണിയൽ ഊർജിതമാക്കി ചൈന
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിൽ, ചൈനീസ് പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) നിയന്ത്രണ രേഖക്ക് സമീപം കൂടുതൽ സൈനിക കേന്ദ്രങ്ങൾ നിർമിക്കുന്നതായി റിപ്പോർട്ട്. വഹബ് സിൽഗ, ഷങ്ല, തഷിഗോങ്, മാൻസ, ഹോട്ട് സ്പ്രിങ്, ചറുപ്പ് എന്നിവിടങ്ങളിലാണ് ചൈനയുടെ അനധികൃത നിർമാണം.
കിഴക്കൻ ലഡാക്കിലെ എട്ടു പ്രദേശങ്ങളിലാണ് സൈനികർക്കായി ചൈന അനധികൃതമായി താമസ കേന്ദ്രങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിൻജ്യങ് പ്രവിശ്യക്ക് 16,000 അടി ഉയരത്തിൽ ചൈന രാത്രിയിൽ സൈനിക പരിശീലനം നടത്തിയതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെ പൂർവസ്ഥിതിയിൽ മാറ്റംവരുത്തുന്ന ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ, അതിനുശേഷവും മേഖലയിൽ സൈനിക സൗകര്യവികസനം ചൈന തുടരുകയാണ്. ഇരു രാജ്യങ്ങളും 50,000ത്തിനും 60,000ത്തിനും ഇടയിൽ സൈനികരെ സംഘർഷ മേഖലയിൽ നിയമിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.