ഇന്ത്യക്കാർക്ക് 85,000 വിസ നൽകി ചൈന
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യക്കാർക്ക് കൂടുതൽ വിസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതൽ ഏപ്രിൽ ഒമ്പതുവരെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് 85,000ത്തിലേറെ വിസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ എത്തിക്കാനായി വിസ ചട്ടങ്ങളിൽ ചൈനീസ് സർക്കാർ ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് മുൻകൂർ ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് വിസ സെന്ററുകളിൽ അപേക്ഷ നൽകാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക് ഡേറ്റ നൽകണമെന്നും നിർബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കും. വിസ ഫീസും കുറച്ചിട്ടുണ്ട്. അപേക്ഷ പരിഗണിച്ച് വിസ നൽകാനുള്ള സമയവും കുറച്ചിട്ടുണ്ട്. നേരത്തേ കോവിഡ് മഹാമാരിയെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കൽ കോഴ്സുകളിൽ ഉൾപ്പെടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ചൈനീസ് സർവകലാശാലകളിൽ എൻറോൾ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.