കോവിഡ് കേസുകൾ ഉയരുന്നു; ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈനീസ് നഗരം
text_fieldsബെയ്ജിങ്: ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്‌ചുനിൽ ആയിരത്തിലധികം പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചാങ്‌ചുന്‍ നിവാസികളോട് വീടുകളിൽ കഴിയാനും മൂന്ന് റൗണ്ട് മാസ്ടെസ്റ്റിന് വിധേയമാകാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
2020 ൽ കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയിൽ കോവിഡ് കേസുകൾ 1000 കടക്കുന്നത്. ഈയാഴ്ച രാജ്യത്തെ പലയടിത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഇതിനുപുറമെ വെള്ളിയാഴ്ച പുതുതായി രാജ്യവ്യാപകമായി 397 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 98 കേസുകളും ചാങ്‌ചുണിന്‍റെ തൊട്ടടുത്തുള്ള ജിലിൻ പ്രവിശ്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
ജിലിൻ പ്രദേശത്ത് ഭാഗികമായി ലോക്ക്ഡൗൺ ഏർപ്പെടുത്താനും മറ്റ് നഗരങ്ങളുമായുള്ള യാത്രാ ബന്ധം വിച്ഛേദിക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.