മൂന്ന് പേർക്ക് കോവിഡ്; 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന
text_fieldsബീജിങ്: മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഹെനാൻ പ്രവിശ്യയിലെ യുഷോ നഗരത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. യുഷോയിൽ ഞായറാഴ്ച രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഒരാൾക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളൊഴികെ സ്കൂളുകൾ, മാളുകൾ, പൊതുഗതാഗതം എന്നിവയെല്ലാം ഭരണകൂടം വിലക്കിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനികൾക്കും ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ സ്ഥലങ്ങളിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ചൈനയിൽ തിങ്കളാഴ്ച 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വടക്ക്-കിഴക്കൻ പ്രവിശ്യയായ ഷാൻക്സിയിൽ 95 പേർക്കും തെക്ക്-കിഴക്കൻ പ്രവിശ്യയായ ഷെജിയാങ്ങിൽ എട്ട് പേർക്കും ഹെനാനിൽ അഞ്ച് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.