അതിർത്തിയിൽ സന്നാഹങ്ങൾ മെച്ചപ്പെടുത്തി ചൈന; സൈന്യത്തിനായി റോഡ് നിർമാണം തകൃതിയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രവിശ്യകൾക്കരികിലായി ചൈന തിരക്കിട്ട സൈനിക വിന്യാസവും നിർമാണ പ്രവർത്തനങ്ങളും നടത്തുന്നതായി റിപ്പോർട്ട്. കിഴക്കന്‍ ലഡാക്കിന് സമീപത്തായാണ് മിസൈല്‍, റോക്കറ്റ് െറജിമെൻറുകളെ വിന്യസിച്ചിരിക്കുന്നത്.
ഇതിനു പുറമെ കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശം അക്സായി ചിന് മേഖലയിൽ ചൈനീസ് സൈന്യം പുതിയ ഹൈവേ നിർമിക്കുന്ന വിവരം ഇന്ത്യ ടുഡേയാണ് പുറത്തുവിട്ടത്. ഈ പാതകൾ പൂർത്തിയാകുന്നതോടെ ക്ഷണവേഗത്തിൽ നിയന്ത്രണരേഖയിലേക്ക് നിർണായകനീക്കം നടത്താൻ ചൈനീസ് സേനക്ക് സാധിക്കുമെന്ന് ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഷ്ഗര്, ഗര്‍ ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങൾക്കു പുറമെ പുതിയ എയർ സ്ട്രിപ്പുകളും നിർമിക്കുന്നുവെന്നത് ആശങ്കാജനകമാണ്.
തിബത്തന്‍ സ്വയംഭരണ മേഖലയുടെ സമീപ പ്രദേശങ്ങളിലും ചൈനീസ് സൈന്യം വലിയ തോതില്‍ മിസൈല്‍, റോക്കറ്റ് റെജിമെൻറുകളെ വിന്യസിച്ചതായും അവിടെ സൈനിക പാളയങ്ങള്‍ ഒരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിൽ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വ്യാപകമാക്കി.
ചൈനീസ് സൈനികർക്കൊപ്പം മേഖലയുടെ ഭൂമിശാസ്ത്രം വഴങ്ങുന്ന പ്രദേശവാസികളായ തിബത്തുകാരെയും ഇവിടങ്ങളിലെ ഔട്ട്പോസ്റ്റുകളിൽ നിയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.
കഴിഞ്ഞ ശൈത്യകാലത്തെ അപേക്ഷിച്ച് ക്യാമ്പുകള്‍, റോഡ് ശൃംഖല എന്നിവയുടെ നവീകരണത്തിൽ ചൈന ഏറെ മുന്നേറിയെന്നാണ് വെളിപ്പെടുത്തലുകൾ.
അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ സംബന്ധിച്ച് കഴിഞ്ഞ സൈനിക തല ചർച്ചയിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.