ഡൽഹിയിലെ അഫ്ഗാൻ യോഗം; പങ്കെടുക്കില്ലെന്ന് ചൈന
text_fieldsബീജിങ്: അഫ്ഗാനിസ്ഥാൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ചൈന. പരിപാടിയിലെ ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് ചൈനയുടെ വാദം. പാകിസ്താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
അഫ്ഗാൻ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നത്. ബുധനാഴ്ചയാണ് യോഗം. റഷ്യയും ഇറാനും കൂടാതെ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ നിലപാട് സ്വീകരിക്കാനാണ് യോഗം ചേരുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ചൈനക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട് -ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
കസഖിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെഖിസ്താൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുംയോഗത്തിൽ പങ്കെടുക്കും. ചൈനയും പാകിസ്താനും താലിബാൻ അനുകൂല നിലപാടുകൾ തുടരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.