കോവിഡിലും തളരാതെ ചൈന; 2020ൽ പോസിറ്റീവ് വളർച്ച നേടിയ പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്ന്
text_fieldsബെയ്ജിങ്: 2020ൽ ജി.ഡി.പി പോസിറ്റീവ് വളർച്ചയോടെ മുന്നേറിയ പ്രധാന സമ്പദ് വ്യവസ്ഥയിലൊന്നായി ചൈന. ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 6.5 ശതമാനം ഉയർന്നതായി ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് എളുപ്പത്തിലുള്ള മടങ്ങിവരവായിരുന്നു ചൈനയുടേത്. മറ്റു രാജ്യങ്ങൾ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ കുതിപ്പ്.
2020ലെ ചൈനയുടെ വളർച്ച നിരക്ക് 2.3 ശതമാനമാണ്. ഇതോടെ 2020ൽ ജി.ഡി.പി വളർച്ച കൈവരിച്ച സമ്പദ് വ്യവസ്ഥകളിലൊന്നായി ചൈന മാറിയിരുന്നു. 1970 നുശേഷമുള്ള ഏറ്റവും മോശമായ വളർച്ച നിരക്കുകൂടിയാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ ആദ്യപാദത്തിൽ വളർച്ച 6.8 ശതമാനം പിന്നോട്ടടിച്ചിരുന്നു. ഇതിനെ മറികടന്നാണ് ചൈനയുടെ തിരിച്ചുവരവ്.
2021ൽ ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി ചൈന മാറുമെന്ന് വിദഗ്ധർ നിരീക്ഷിച്ചിരുന്നു. ചൈനയുടെയും യു.എസിന്‍റെയും വളർച്ചനിരക്ക് 2020, 2021 വർഷങ്ങളിൽ ഏകദേശം സമാനമാകുമെന്നാണ് കണക്കുകൂട്ടൽ.
അമേരിക്കയുമായി വ്യാപാരയുദ്ധം തുടരുേമ്പാഴും കയറ്റുമതിയിൽ ചൈന വളർച്ച കൈവരിച്ചിരുന്നു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായതും ചൈനയുടെ വളർച്ചക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.