കൊറോണ: ചൈന ചരിത്രപരമായ പരീക്ഷണത്തിൽ വിജയിച്ചുവെന്ന് ഷി ജിങ്പിങ്
text_fields
ചൈന: രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ നിയന്ത്രിച്ചുകൊണ്ട് ചൈന അസാധാരണവും ചരിത്രപരവുമായ പരീക്ഷണത്തിൽ വിജയിച്ചുവെന്ന് പ്രസിഡൻറ് ഷി ജിങ്പിങ്. പൊതുജനാരോഗ്യ പ്രതിസന്ധിയെ തരണം ചെയ്ത് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിെൻറ ചടുലതയും സംഘാടന മികവിനുമുള്ള ഉദാഹരണമായി എടുത്തുകാട്ടേണ്ടതാണെന്നും ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ ഷി ജിങ്പിങ് പറഞ്ഞു. ചൊവ്വാഴ്ച ഗ്രേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കോവിഡിനെതിരെ പൊരുതിയ നാല് ആരോഗ്യപ്രവർത്തകർക്ക് പ്രസിഡൻറ് സ്വർണമെഡൽ സമ്മാനിച്ചു.
"ഞങ്ങൾ അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷണം വിജയിച്ചു. കൊറോണ വൈറസിനെതിരായ ജനങ്ങളുടെ യുദ്ധത്തിൽ അതിവേഗം വിജയം നേടി. സാമ്പത്തിക വീണ്ടെടുക്കലിനും കോവിഡ് -19 നെതിരായ പോരാട്ടത്തിനും ഞങ്ങൾ ലോകത്തെ നയിക്കുന്നു.''- ഷി ജിൻപിങ് പറഞ്ഞു.
വൈറസ് വ്യാപനത്തിൽ ചൈനയുടെ നിലപാട് ആഗോളതലത്തിൽ വൻവിമർശനത്തിന് വഴിവെച്ചിരുന്നു. ബെയ്ജിങ് വൈറസിെൻറ ഉത്ഭവവും കാഠിന്യവും മറച്ചുവെച്ചതായും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് വ്യാപനത്തിൽ ചൈന 4,634 മരണങ്ങളാണ് ഉണ്ടായത്. കർശനമായ നിയന്ത്രണങ്ങളിലൂടെയും ലോക്ഡൗണിലൂടെയുമാണ് വൈറസ് വ്യാപനം തടഞ്ഞതെന്നാണ് ചൈനയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.