ചൈന വിമാനാപകടം: 132 യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം
text_fieldsബീജിങ്: ചൈനീസ് മലനിരയിൽ തകർന്നുവീണ ഈസ്റ്റേൺ എയർലൈൻസ് ബോയിങ് 737-800 വിമാനത്തിലെ 132 യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. ജീവനോടെ ആരെയും കണ്ടെത്താനായില്ല. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്‍റെ തലസ്ഥാനമായ കുൻമുങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ച്വാ നഗരത്തിലേക്കുള്ള യാത്രക്കിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച വിമാനം തകർന്നുവീണത്.
തകർന്ന് മൂന്നു ദിവസത്തിനു ശേഷമാണ് എൻജിൻ ഘടകങ്ങളും ചിതറിയ വിമാന ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ യാത്രക്കാർ ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് വിമാനത്തിലെ 132 യാത്രക്കാരും മരിച്ചതായി ചൈന വ്യോമയാന അഡ്മിനിസ്ട്രേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡി.എൻ.എ പരിശോധനയിലൂടെ 120 പേരുടെ മൃതദേങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
114 യാത്രക്കാരെയും ആറു വിമാന ജീവനക്കാരെയുമാണ് തിരിച്ചറിഞ്ഞതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. വിമാനാപകടത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.