ആട്ടിറച്ചിക്ക് പകരം വിൽക്കുന്നത് പൂച്ചയിറച്ചി; 1000 പൂച്ചകളെ രക്ഷിച്ച് പൊലീസ്
text_fieldsസാഗ്ജിയേഗാങ്: ആട്ടിറച്ചിയും പന്നിയിറച്ചിയുമെന്ന വ്യാജേനേ വിറ്റിരുന്നത് പൂച്ചയിറച്ചി. ചൈനയിൽ പൊലീസ് ഇടപെടലിലൂടെ രക്ഷപ്പെട്ടത് ആയിരത്തിലേറെ പൂച്ചകള്‍.
ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. ഇവിടത്തെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കി. വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം വ്യക്തമല്ല.
സോസേജുകളിലും ബാര്‍ബിക്യൂ ഇനങ്ങളിലുമാണ് പൂച്ചയിറച്ചി വ്യാപകമായി ആട്ടിറച്ചിയെന്നും പന്നിയിറച്ചിയെന്ന പേരിലും ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. രഹസ്യമായി മേഖലയിലെ സെമിത്തേരിയിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്.
പൂച്ചക്കടത്തിനേക്കുറിച്ച് വിവരം ലഭിച്ച മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൂച്ചകളെ ട്രെക്കുകളിലേക്ക് ലോഡ് ചെയ്യുന്നതിനിടയിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. പൂച്ചകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. രണ്ട് വര്‍ഷം മുന്‍പ് ചൈനീസ നഗരമായ ഷെന്‍സെനിൽ പൂച്ചയിറച്ചിയും നായയുടെ ഇറച്ചിയും ഭക്ഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.