കോവിഡ് ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന
text_fieldsബെയ്ജിങ്: കോവിഡ്-19 ഉദ്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി.ലോകവ്യാപകമായി 40 ലക്ഷം ആളുകളുടെ ജീവനെടുക്കുകയും സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് തകർക്കുകയും ചെയ്ത മഹാമാരിയുടെ ഉദ്ഭവം ചൈനയിലെ വൈറോളജി ലാബ് ആണോ എന്ന സംശയത്തിെൻറ നിജസ്ഥിതി അറിയാനാണ് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ശ്രമം.
ചൈനയിലെ വൂഹാനിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിൽ ലോകാരോഗ്യസംഘടന സംഘം വൂഹാനിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും വൈറസിെൻറ ഉറവിടത്തെ കുറിച്ച് നിഗമനത്തിലെത്താൻ സാധിച്ചിരുന്നില്ല.
ആദ്യം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെ കുറിച്ചുള്ള രേഖകൾ പങ്കുവയ്ക്കണമെന്നാണ് ഇപ്പോൾ സംഘടനയുടെ ആവശ്യം. എന്നാൽ പ്രാഥമിക അന്വേഷണം തന്നെ അധികമാണെന്നും കൂടുതൽ വിവരശേഖരണത്തിന് അനുവദിക്കില്ലെന്നുമാണ് ചൈന മറുപടി നൽകിയത്. കോവിഡ് ലോകാരോഗ്യ സംഘടനയുൾപ്പെടെ രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.