ശീതീകരിച്ച മത്സ്യപായ്ക്കറ്റിൽ വൈറസ് സാന്നിധ്യം; ഇന്ത്യൻ കമ്പനിക്ക് ചൈനയിൽ ഇറക്കുമതി വിലക്ക്
text_fieldsബെയ്ജിങ്: ഇന്ത്യയിൽനിന്ന് എത്തിച്ച ശീതീകരിച്ച മത്സ്യപായ്ക്കറ്റിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ഭക്ഷ്യവിതരണ കമ്പനിയായ ബസു ഇൻറർനാഷനലിന് ഒരാഴ്ചത്തേക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തി. ചൈനീസ് കസ്റ്റംസ് ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം.
മത്സ്യം പൊതിഞ്ഞുസൂക്ഷിച്ചിരുന്ന പാക്കേജിെൻറ പുറത്തുനിന്ന് ശേഖരിച്ച മൂന്നു സാമ്പിളുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചക്ക് ശേഷം കമ്പനിക്കുള്ള ഇറക്കുമതി വിലക്ക് നീങ്ങുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇറക്കുമതി ചെയ്ത ശീതികരിച്ച ഭക്ഷണപായ്ക്കറ്റിന് മുകളിൽ സജീവമായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന നേരത്തേയും അറിയിച്ചിരുന്നു. ക്വിങ്ഡോയിലെ ഒരു വ്യാപാരം ഇറക്കുമതി ചെയ്ത പായ്ക്കറ്റിലായിരുന്നു വൈറസ് സാന്നിധ്യം. വൈറസിെൻറ സാന്നിധ്യമുള്ള പായ്ക്കറ്റുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ചൈന അറിയിച്ചിരുന്നു.
ജൂലൈയിൽ ശീതീകരിച്ച ചെമ്മീൻ പായ്ക്കറ്റിൽ നിർജീവമായ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചെമ്മീനിെൻറ ഇറക്കുമതി ചൈനയിൽ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.