കുട്ടികളിലെ ന്യൂമോണിയ: അസാധാരണമായി ഒന്നുമില്ലെന്ന് ചൈന
text_fieldsബീജിങ്: ചൈനയിൽ കുട്ടികളിൽ വർധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളിലും ന്യുമോണിയ ക്ലസ്റ്ററുകളിലും വിശദീകരണം ചോദിച്ച് ലോകാരോഗ്യ സംഘടന. ഡബ്യു.എച്ച്.ഒ വിശദീകരണം ചോദിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും പുതിയ രോഗാണുവിനെ കണ്ടെത്തിയിട്ടില്ലെന്നും ചൈന വിശദീകരിച്ചു.
പകർച്ചവ്യാധി സംബന്ധിച്ച ലാബ്റിസൽറ്റ് ഉൾപ്പടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യസംഘടന തേടിയത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്നാണ് ശ്വാസകോശ രോഗങ്ങൾ വർധിച്ചത. ന്യുമോണിയ സാധാരണ ബാക്ടീരിയ രോഗമാണ്. ഇത് കുട്ടികളെ സാധാരണബാധിക്കുന്ന രോഗം മാത്രമാണെന്നും ചൈന വ്യക്തമാക്കി.
വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നൽകി ചൈനയിൽ നിഗൂഢമായ ഒരു ന്യൂമോണിയ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. അതേസമയം, ചൈനയിലും ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.