ഒരുക്കങ്ങൾ പൂർത്തീകരിക്കുന്നു; ലോകാരോഗ്യ സംഘടന വിദഗ്ധരെ സ്വാഗതം ചെയ്ത് ചൈന
text_fieldsബെയ്ജിങ്: കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ശാസ്ത്രജ്ഞരെ സ്വാഗതം ചെയ്യുന്നുവെന്നും ചൈന. ശാസ്ത്രജ്ഞർക്ക് ചൈനയിൽ പ്രവേശനം നിഷേധിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
ചൈന ശാസ്ത്രജഞർക്ക് പ്രവേശനം അനുവദിക്കാത്തത് നിരാശാജനകമാണെന്ന് ലോകാരോഗ്യ സംഘടന തലവർ ട്രൊഡോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. കൊറോണ വൈറസിന്‍റെ ഉത്ഭവകേന്ദ്രമായി കരുതുന്ന ചൈനയിലെ വുഹാനിലേക്ക് പ്രവേശനം അനുവദിക്കുന്നിെല്ലന്നായിരുന്നു ആരോപണം.
ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് നിർദ്ദിഷ്ട സമയം നിശ്ചയിച്ചിട്ടുെണ്ടന്നും ഇവിടെ എല്ലാം തയാറാണെന്നും നാഷനൽ ഹെൽത്ത് കമ്മീഷൻ വൈസ് മിനിസ്റ്റർ സെങ് യിഷിൻ മാധ്യമങ്ങളോട് പറഞ്ഞു.
വിദഗ്ധർ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ഷെഡ്യൂൾ ഉറപ്പാക്കുന്നതോടെ അന്വേഷണത്തിനായി തങ്ങളും അവർക്കൊപ്പം വുഹാനിലേക്ക് അനുഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന് വുഹാനിൽ പ്രവേശനം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.