ഇന്ത്യക്ക് ചുറ്റുമുള്ള മൂന്ന് രാജ്യങ്ങളിലടക്കം ചൈന സൈനിക സൗകര്യം ഒരുക്കുന്നു – പെൻറഗൺ
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിലടക്കം 12 രാഷ്ട്രങ്ങളിൽ ൈസനിക സൗകര്യം ഒരുക്കാൻ ചൈന ശ്രമിക്കുന്നതായി പെൻറഗൺ. പാകിസ്താൻ, ശ്രീലങ്ക, മ്യാന്മർ എന്നീ ഇന്ത്യയുടെ അയൽരാജ്യങ്ങളിലും തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ, യു.എ.ഇ, കെനിയ, സെയ്ഷൽസ്, താൻസനിയ, അംഗോള, തജികിസ്താൻ എന്നിവിടങ്ങളിലുമാണ് ചൈനീസ് താവളത്തിന് ശ്രമമെന്നും അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ സൈന്യത്തോട് കിടപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും സൈനിക സന്നാഹം ഒരുക്കാൻ ശ്രമിക്കുന്നത്. അതിനിടെ, ഒരു പതിറ്റാണ്ടിനകം ആണവായുധങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 200ൽ താഴെ ആണവായുധങ്ങളാണ് ചൈനക്കുള്ളത്. ചൈനയുടെ ആണവായുധങ്ങളുടെ വിവരങ്ങൾ ആദ്യമായാണ് പെൻറഗൺ പുറത്തുവിടുന്നത്.
ദക്ഷിണ-പശ്ചിമ ചൈനീസ് കടലിലും ഇന്ത്യയുടെയും ഭൂട്ടാെൻറയും അതിർത്തിയിലും അവകാശം സ്ഥാപിക്കാൻ ചൈന കടന്നാക്രമണ ശൈലി ഉപയോഗിക്കുന്നതായും പെൻറഗൺ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്തോ- പസഫിക് മേഖലയിൽ സാമ്പത്തിക- സൈനിക വ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അടുത്തിടെ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് 200 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.