ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ കനത്ത പ്രളയം; 17.6 ലക്ഷം പേർ ഭവനരഹിതർ
text_fieldsബീജിങ്: വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ കനത്ത പ്രളയം. 17.6 ലക്ഷം പേരെ പ്രളയം ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പേമാരിയിൽ ഷാൻക്സി പ്രവിശ്യയിലെ 70ലേറെ ജില്ലകളിൽ വീടുകൾ തകരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.
കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായി അധികൃതർ അറിയിച്ചു. അയൽ പ്രവിശ്യയായ ഹെബെയിൽ പ്രളയത്തെ തുടർന്ന് നിറഞ്ഞുകവിഞ്ഞ പുഴയിലേക്ക് ബസ് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ബസിലുണ്ടായിരുന്ന 11 പേരെ കാണാതായി. ഷാൻക്സിയിലുള്ള ഒേട്ടറെ പൗരാണിക സ്മാരകങ്ങൾ പ്രളയത്തെ തുടർന്ന് തകർച്ചഭീഷണിയിലാണ്. 1.20 ലക്ഷം പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പ്രവിശ്യയിലൊട്ടാകെ 17,000 വീടുകൾ തകർന്നതായി അധികൃതർ അറിയിച്ചു. മൂന്നുമാസം മുമ്പ് ഹെനൻ പ്രവിശ്യയിലുണ്ടായ കനത്ത പേമാരിയിൽ 300ലേറെ പേർ മരിച്ചിരുന്നു. ഷാൻക്സിയിലെ പ്രളയം ഹെനനിലേക്കാൾ ദുരിതം വിതച്ചേക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.