കോവിഡ്: വികലമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നതെന്ന് ചൈന
text_fieldsബീജിങ്: കോവിഡ് രോഗബാധയെ കുറിച്ച് വികലമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നതെന്ന ആരോപണവുമായി ചൈന. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ചൈനയുടെ കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച റിപ്പോർട്ടുകളെ കുറിച്ചാണ് വിദേശകാര്യമന്ത്രാലയം വക്താവ് വിമർശനം ഉന്നയിച്ചത്. കോവിഡ് ആരംഭിച്ചത് മുതൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുകയെന്നതിനാണ് ചൈന ഊന്നൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ എല്ലാ ശ്രമവും ചൈന നടത്തുന്നുണ്ട്. രോഗബാധ പടരുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചൈന ശാസ്ത്രീയമായാണ് കോവിഡിനെ നേരിടുന്നത്. കൃത്യമായ സമയത്ത് ശക്തമായ നടപടി കോവിഡിനെതിരെ ചൈന സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും മരണനിരക്ക് ഉയരുകയാണെന്നുമുള്ള റിപ്പോർട്ടുകൾ പാശ്ചാത്യമാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. തുടർന്ന് ചൈനയിൽ നിന്നുള്ള സഞ്ചാരികൾക്ക് യു.എസ് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി ചൈന തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.