Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറക്കുമതി ചെയ്​ത ശീതീകരിച്ച ബീഫ്​, ചെമ്മീൻ പായ്​ക്കറ്റുകളിൽ കൊറോണ വൈറസ്​ സാന്നിധ്യമെന്ന്​ ചൈന
cancel
Homechevron_rightNewschevron_rightWorldchevron_rightഇറക്കുമതി ചെയ്​ത...

ഇറക്കുമതി ചെയ്​ത ശീതീകരിച്ച ബീഫ്​, ചെമ്മീൻ പായ്​ക്കറ്റുകളിൽ കൊറോണ വൈറസ്​ സാന്നിധ്യമെന്ന്​ ചൈന

text_fields
bookmark_border

ബെയ്​ജിങ്​: ശീതീകരിച്ച ഭക്ഷ്യവസ്​തുക്കളിൽ കൊറോണ വൈറസി​െൻറ സജീവ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്​താവനയെ തള്ളി ചൈന. വിവിധ രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്​ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി ചൈന ആവർത്തിച്ചു.

വെള്ളിയാഴ്​ച ബ്രസീലിൽനിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച ബീഫ്​ പാ​യ്​ക്കറ്റി​െൻറ പുറത്ത്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചതായി റോയി​ട്ടേർസ്​ റിപ്പോർട്ട്​ ചെയ്​തു.

മൂന്നു പായ്​ക്കറ്റുകളുടെ പുറത്ത്​ സജീവമായ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായും പറയുന്നു. ആഗസ്​റ്റ്​ ഏഴിനാണ്​ ചൈനീസ്​ തുറമുഖത്ത്​ പായ്​ക്കറ്റുകൾ എത്തിയത്​. ആഗസ്​റ്റ്​ 17ന്​ വുഹാനിലെ കോൾഡ്​ സ്​റ്റോറേജിൽ എത്തിച്ചു. ​കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ സ്​റ്റോറേജ്​ കേന്ദ്രത്തിലെ നുറോളം ജീവനക്കാരുടെ സാമ്പിളുകൾ പരിശോധിച്ചു. 200ഓളം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്​തു. നേരത്തേ അർജൻറീനയിൽനിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച ബീഫിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു.

ല​ാൻസോ പ്രവിശ്യയിൽ ഇറക്കുമതി ചെയ്​ത ചെമ്മീനിലും കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു. തിയാൻജിൻ പ്രദേശത്ത്​ ചെമ്മീൻ വിൽപ്പന നടത്തുകയും ചെയ്​തു. കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ കോൾഡ്​ സ്​റ്റോറേജ്​ താൽകാലികമായി അടച്ചു. എല്ലാ ജീവനക്കാരെയും പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്​തു. ഒക്​ടോബർ 21നാണ്​ ചെമ്മീൻ ഇറക്കുമതി ചെയ്​തത്​. നവംബർ എട്ടിന്​ ലാൻസോ പ്രവിശ്യയിൽ എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaCorona VirusCovidfrozen food
News Summary - China sounds alarm after detecting coronavirus on packaged beef, shrimp
Next Story