Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ഷി...

ചൈനയിൽ ഷി ജിൻപിങ്ങിന്‍റെ 'ചിന്ത' പാഠ്യപദ്ധതിയുടെ ഭാഗം

text_fields
bookmark_border
ചൈനയിൽ ഷി ജിൻപിങ്ങിന്‍റെ ചിന്ത പാഠ്യപദ്ധതിയുടെ ഭാഗം
cancel
camera_alt

ഷി ജിൻപിങ്

ബെയ്​ജിങ്​: ചൈനയിൽ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​െൻറ രാഷ്​ട്രീയചിന്ത സ്​കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു.ചൈനീസ്​ വിദ്യാഭ്യാസ വകുപ്പ്​ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

കൗമാരക്കാരിൽ മാർക്​സിസ്​റ്റ്​ വിശ്വാസത്തി​െൻറ അടിത്തറ പാകാൻ ഇത്​ സഹായകമാകുമെന്നാണ്​ കരുതുന്നതെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രൈമറിതലം തൊട്ട്​ സർവകലാശാല തലം വരെ ഷിയുടെ ചിന്തകൾ പഠിപ്പിക്കാനാണ്​ തീരുമാനം.

ഷിയുടെ ലേഖനങ്ങളിൽനിന്നും പ്രസംഗങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണ്​ ഷി ജിൻപിങ്​ ചിന്ത എന്നറിയപ്പെടുന്നത്​. 2017ൽ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ 19ാം നാഷനൽ കോ​ൺഗ്രസിലാണ്​ ഇതിനെക്കുറിച്ച്​ ആദ്യമായി പരാമർശിക്കുന്നത്​. 2018ൽ ഷിയുടെ ചിന്തകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഷി ചിന്തയെക്കുറിച്ച്​ പഠിക്കാൻ 20 സർവകലാശാലകൾ ഗവേഷണ സ്​ഥാപനങ്ങൾ സ്​ഥാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingXi Jinping Thought
News Summary - China To Add "Xi Jinping Thought" To National Curriculum
Next Story