തായ്വാന് ആയുധം; യു.എസ് കമ്പനികൾക്ക് ഉപരോധവുമായി ചൈന
text_fieldsബെയ്ജിങ്: തായ്വാന് ആയുധങ്ങൾ കൈമാറുന്ന യു.എസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്താൻ ചൈന. ബോയിങ്, ലോക്ഹീഡ് മാർട്ടിൻ, റെയ്തിയോൺ ഉൾപെടെ കമ്പനികളെയാണ് ഉപരോധിക്കുക. 1949ൽ ആഭ്യന്തര യുദ്ധത്തോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച തായ്വാന് പിന്നീട് ചൈനയുമായി നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. എന്നാൽ, തങ്ങളുടെ ഭാഗമാണ് തായ്വാനെന്നും ആക്രമിച്ച് കീഴടക്കുമെന്നും ചൈന അവകാശവാദമുന്നയിക്കുന്നു.
ഇതിനു പിന്നാലെയാണ് യു.എസ് കമ്പനികളെ ഉപരോധിക്കാൻ തീരുമാനം. ഉപരോധം ഏതൊക്കെ തലങ്ങളിലാകുമെന്നോ എന്ന് തുടങ്ങുമെന്നോ വ്യക്തമാക്കിയിട്ടില്ല.
തായ്വാനുമായി വ്യാപാര സൗഹൃദത്തിന് അടുത്തിടെ യു.എസ് നടപടികൾ സജീവമാക്കിയിട്ടുണ്ട്. ചൈനക്കു പകരം യു.എസുമായി കൈകോർത്ത് വികസന കുതിപ്പിന് തായ്വാനും ശ്രമിക്കുന്നു. അതിർത്തികൾ വിപുലമാക്കി ഏഷ്യയിലെ വൻശക്തിയായി വളരാനുള്ള നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഭയന്ന് തായ്വാനെ ഭീഷണിയുടെ മുനയിൽ നിർത്തുകയാണ് ചൈന. ഇതിന് വഴങ്ങില്ലെന്ന് തായ്വാനും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.