ആറു പേർക്ക് കോവിഡ്; ചൈനീസ് നഗരത്തിലെ 90 ലക്ഷം പേരെയും അഞ്ച് ദിവസം കൊണ്ട് പരിശോധിക്കും
text_fieldsബെയ്ജിങ്: ചൈനീസ് തീരദേശ നഗരമായ ചിങ്താവോയിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ മുഴുവനാളുകളെയും അഞ്ച് ദിവസത്തിനകം കോവിഡ് പരിശോധനക്ക് വിധേയമാക്കും. 94 ലക്ഷമാണ് ചിങ്താവോയിലെ ജനസംഖ്യ. ഇവരെ മുഴുവനായി അതിവേഗം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.
ചിങ്താവോയിലെ അഞ്ച് ജില്ലകൾ മൂന്ന് ദിവസം കൊണ്ടും മുഴുവൻ നഗരവും അഞ്ച് ദിവസം കൊണ്ടും പരിശോധന പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
വൈറസിന്‍റെ പ്രഭവ കേന്ദ്രമായി കരുതുന്ന ചൈന ഏറെക്കുറെ രോഗവ്യാപനത്തിൽ നിന്ന് മോചിതമായിക്കഴിഞ്ഞു. പുതിയ കേസുകളെ അതീവ ജാഗ്രതയോടെയാണ് അധികൃതർ കാണുന്നത്.
ചൈനയിൽ 85,578 പേർക്കാണ് ആകെ വൈറസ് ബാധിച്ചത്. 21 പുതിയ കേസുകൾ കഴിഞ്ഞ ദിവസം രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരുന്നു. 4634 പേരാണ് ആകെ മരിച്ചത്. നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം വെറും 230 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.