ബഗ്രാം വ്യോമതാവളം കൈയടക്കാൻ ചൈനയുടെ ശ്രമം –നിക്കി ഹാലി
text_fieldsവാഷിങ്ടൺ: അഫ്ഗാനിലെ ബഗ്രാം വ്യോമതാവളം കൈയടക്കാനും പാകിസ്താനെ ഇന്ത്യക്കെതിരാക്കാനും ശക്തമായ ശ്രമം നടത്തുകയാണ് ചൈനയെന്ന് യു.എസ് മുൻ നയതന്ത്ര പ്രതിനിധി നിക്കി ഹാലി. അഫ്ഗാനിൽ നിന്നുള്ള ധിറുതിപിടിച്ച സൈനിക പിന്മാറ്റത്തോടെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനിൽ സഖ്യകക്ഷികൾക്കും അമേരിക്കൻ ജനതക്കും വിശ്വാസം നഷ്ടപ്പെട്ടുവെന്നും ട്രംപ് ഭരണകാലത്ത് ഐക്യരാഷ്ട്രസഭയിലെ യു.എസിെൻറ അംബാസഡറായിരുന്ന നിക്കി ഹാലി ചൂണ്ടിക്കാട്ടി.
യു.എസിനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. അഫ്ഗാനികൾ സുരക്ഷിതരാണോയെന്ന് ഉറപ്പുവരുത്താൻ യു.എസിനു ബാധ്യതയുണ്ട്. ചൈനയെ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കണം. സഖ്യകക്ഷികളുമായുള്ള ബന്ധം ബൈഡൻ കൂടുതൽ ശക്തിപ്പെടുത്തണം. സൈന്യത്തെ ആധുനികവത്കരിക്കണം. സൈബർ ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും അതേരീതിയിൽ തിരിച്ചടി നൽകണമെന്നും നിക്കി ആവശ്യപ്പെട്ടു.
അടിക്കടി റഷ്യ സൈബർ ആക്രമണം നടത്തിയിട്ടും അമേരിക്ക ഒന്നു തിരിച്ചടിക്കുകപോലും ചെയ്തിെല്ലന്നും അവർ കുറ്റപ്പെടുത്തി. കോടിക്കണക്കിന് ഡോളറുകൾ വിലയുള്ള ആയുധങ്ങളടക്കം ഉപേക്ഷിച്ചാണ് അമേരിക്കൻ സൈനികർ അഫ്ഗാൻ വിട്ടത്. അവരുടെ പിന്മാറ്റത്തിനു പിന്നാലെ തെരുവുകളിൽ താലിബാൻ സായുധസംഘത്തിെൻറ ആഹ്ലാദപ്രകടനവും എല്ലാവരും കണ്ടു. ഇതുപോലൊരു ദുരവസ്ഥ നമുക്കുണ്ടായിട്ടില്ല. ലോകം വലിയ അപകടം നിറഞ്ഞതാണ്. അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്നും നിക്കി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.