ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന
text_fieldsവാഷിങ്ടൺ: ഇന്ത്യ -ചൈന ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി ചൈന. യു.എസ് കോൺഗ്രസിൽ പെന്‍റഗൺ സമർപ്പിച്ച റിപ്പോർട്ടിലാണ് ചൈന യു.എസ് ഉദ്യോഗസ്ഥർക്ക് മുന്നറിപ്പ് നൽകിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. 2021ൽ ചൈന എൽ.എ.എസിക്ക് (നിയന്ത്രണ രേഖ) സമീപം അടിസ്ഥാന വികസവും സേനാവിന്യാസവും നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ -ചൈന ബന്ധത്തിൽ ഇടപെടരുതെന്ന് ചൈനീസ് അധികൃതർ യു.എസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും യു.എസുമായുളള ബന്ധം കൂടുതൽ ശക്തമാവാത്തവിധം അതിർത്തിയിലെ സംഘർഷം വളരാതെ നോക്കാനാണ് ചൈന ശ്രമിക്കുന്നെന്നും പെന്‍റ്ഗണിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളുടേയും സൈനികർ ഏറ്റുമുട്ടിയതിനെ തുടർന്ന്ഇരുരാജ്യങ്ങളും സേനയെ പിൻവലിക്കാമെന്നും പഴയരീതിയിലേക്ക് തിരിച്ചുപോവാമെന്നും സമ്മതിച്ചെങ്കിലും ഇന്ത്യയോ ചൈനയോ ആ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 ജൂൺ 15നുണ്ടായ സംഘർഷത്തിൽ 20ഒാളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.