ഉയ്ഗൂർ മുസ്ലിം സ്ത്രീകൾക്കെതിരെ പരാമർശം; ചൈനീസ് എംബസി ട്വിറ്റർ അക്കൗണ്ട് പൂട്ടി
text_fields
വാഷിങ്ടൺ: സിൻജിയാങ്ങിൽ ഉയ്ഗൂർ മുസ്ലിംകൾക്കു നേരെ വർഷങ്ങളായി െകാടിയ പീഡനം തുടരുന്ന ചൈനക്കെതിരെ പുതിയ നടപടി. ഉയ്ഗൂർ വനിതകളെ അപമാനിച്ച് പ്രസ്താവനയിറക്കിയ യു.എസിലെ എംബസി ട്വിറ്റർ അക്കൗണ്ട് അധികൃതർ പൂട്ടി. @ChineseEmbinUS എന്ന അക്കൗണ്ടിനാണ് പൂട്ട് വീണത്.
ഉയ്ഗൂറിലെ മുസ്ലിം സ്ത്രീകൾ ഇനിയും 'കുട്ടികളെ ഉൽപാദിപ്പിക്കുന്ന മെഷീനുകള'ല്ലെന്നായിരുന്നു ട്വീറ്റ്. ജനുവരി രണ്ടാം വാരം വിലക്കുവീണ ശേഷം ഇതുവരെയും അക്കൗണ്ടിൽ ട്വീറ്റുകളൊന്നും വന്നിട്ടില്ല.
സിൻജിയാങ്ങിൽ ഉയ്ഗൂർ മുസ്ലിംകൾക്കു നേരെ ചൈന വംശഹത്യ നടത്തുന്നതായി വ്യാപക വിമർശനമുണ്ട്. വിഷയത്തിൽ യു.എൻ ഉൾപെടെ ഇടപെട്ടിട്ടും ഉയ്ഗൂറുകൾക്കെതിരായ നടപടികൾ അവസാനിക്കാനില്ലെന്നാണ് ചൈനീസ് നിലപാട്. നഗരത്തിലുടനീളം സ്ഥാപിച്ച തടവറകളിൽ ദശലക്ഷക്കണക്കിന് ഉയ്ഗൂറുകളെ പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുസ്ലിംകൾക്ക് അവരുടെ മതം അനുഷ്ഠിക്കുന്നത് വിലക്കി പകരം ചൈനീസ് സർക്കാർ നിശ്ചയിക്കുന്ന പാഠങ്ങൾ ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ് ഈ തടവറകൾ. ഉയ്ഗൂർ മുസ്ലിം സ്ത്രീകളെ നിർബന്ധ വന്ധ്യംകരണത്തിന് വിധേയമാക്കിയും ഗർഭഛിദ്രം നടത്തിയും കുടുംബാസൂത്രണം അടിച്ചേൽപിച്ചും പിടിമുറുക്കുന്നതായി കഴിഞ്ഞ വർഷം ജർമൻ ഗവേഷക അഡ്രിയൻ സെൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
ട്വിറ്റർ വിലക്കിനെ കുറിച്ച് ചൈനീസ് എംബസിയോ യു.എസോ പ്രതികരിച്ചിട്ടില്ല.
അതിക്രമത്തിന് ട്വീറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് അടുത്തിടെ മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.