ചൈനയുടെ ജനസംഖ്യ താഴോട്ട്?; 2025ന് മുമ്പ് ജനസംഖ്യ താഴോട്ട് പോകുമെന്ന്
text_fieldsബെയ്ജിങ്: ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ജനസംഖ്യ വർധന നിലച്ച് താഴോട്ടു പോകുന്നതായി സൂചന. 2021ൽ രാജ്യത്ത് പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കുറഞ്ഞതാണെന്ന് കണക്കുകൾ തെളിയിക്കുന്നു. സെൻട്രൽ ഹുനാൻ പ്രവിശ്യയിൽ അഞ്ചുലക്ഷമാണ് കഴിഞ്ഞ വർഷത്തെ ജനനനിരക്ക്. 60 വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞതാണിത്. തെക്കൻ മേഖലയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ മാത്രമാണ് 2021ൽ 10 ലക്ഷം കുഞ്ഞുങ്ങൾ പിറന്നതെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പറയുന്നു. പുതിയ തലമുറയിൽ തൊഴിൽ സമ്മർദവും ഉയർന്ന ജീവിതച്ചെലവും കാരണം കുട്ടികളുണ്ടാകുന്നതിനോട് താൽപര്യം കാണിക്കുന്നില്ലെന്നതാണ് പ്രതിസന്ധിയാകുന്നത്. ഇതുമൂലം ജനസംഖ്യ താഴോട്ടുപോകുന്നത് അതിവേഗത്തിലാകുമെന്ന് രാജ്യം ആശങ്കപ്പെടുന്നു.
രണ്ടുകുട്ടികളിൽ കൂടുതലാകാമെന്ന് കഴിഞ്ഞ വർഷം ചൈന നിയമം മാറ്റിയിരുന്നു. എന്നിട്ടും ജനനനിരക്ക് കുറഞ്ഞുവരുകയാണ്. 145 കോടിയാണ് നിലവിൽ ചൈനയുടെ ജനസംഖ്യ. 141 കോടിയുമായി തൊട്ടുപിറകെയുള്ള ഇന്ത്യ അടുത്ത വർഷത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യു.എൻ പ്രവചിച്ചിരുന്നു. 2050ൽ ഇന്ത്യയിൽ 166 കോടിയും ചൈനയിൽ 131 കോടിയുമാകും ജനസംഖ്യയെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.