ഷി ജിൻപിങ് വീണ്ടും ചൈനീസ് പ്രസിഡന്റ്
text_fieldsബെയ്ജിങ്: ഷി ജിൻപിങ് മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാഷനൽ പീപ്ൾസ് കോൺഗ്രസിൽ ഇതിനായി നടന്ന വോട്ടെടുപ്പിൽ 2,952 അംഗങ്ങളും ഷിക്ക് അനുകൂലമായി വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമൂഴത്തിന് കഴിഞ്ഞ ഒക്ടോബറിൽ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു.
പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. പാർട്ടിയിലും പാർലമെന്റ് തലത്തിലും സൈന്യത്തിലും സ്വന്തക്കാരെ അവരോധിച്ചാണ് 69കാരനായ ഷി അപ്രമാദിത്വം ഉറപ്പിച്ചത്. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും അദ്ദേഹത്തിനാണ്.
തുടർച്ചയായി രണ്ടു തവണയിലധികം ഒരാൾ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ ഷിക്ക് വേണ്ടി ഭരണഘടനയിൽനിന്ന് നീക്കിയിരുന്നു. പാർട്ടിയിലെ രണ്ടാമൻ ലി കെഖിയാങ് ഉൾപ്പെടെ പ്രമുഖരെ നീക്കി ഷിയുടെ വിശ്വസ്ഥരെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.