ചൈനീസ് ബലൂൺ: സെൻസറുകൾ കണ്ടെടുത്തു
text_fieldsവാഷിങ്ടൺ: ഫെബ്രുവരി നാലിന് അമേരിക്കൻ സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്ത ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി യു.എസ്. സെൻസറുകൾ, ഇലക്ട്രോണിക് അവശിഷ്ടങ്ങൾ അടക്കമുള്ളവയാണ് അത്ലാന്റിക് സമുദ്രത്തിൽനിന്ന് കണ്ടെടുത്തതെന്ന് അമേരിക്കൻ സേനയുടെ നോർത്തേൺ കമാൻഡ് വ്യക്തമാക്കി.
സൗത്ത് കരോലൈന തീരത്തുനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ എഫ്.ബി.ഐക്ക് കൈമാറി. 30-40 അടി ഉയരമുള്ള ആന്റിനകൾ അടക്കമാണ് സമുദ്രത്തിൽനിന്ന് ലഭിച്ചത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ സേന വെടിവെച്ചു വീഴ്ത്തിയ മൂന്നു പേടകങ്ങളുടെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവ അന്യഗ്രഹ ജീവികളുടേതാണെന്ന പ്രചാരണം തെറ്റാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.