അതിർത്തി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
text_fieldsബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സഹകരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നപരിഹാരത്തിനായുള്ള പ്രത്യേക പ്രതിനിധിയായി ഡോവലിനെ വീണ്ടും നിയമിച്ചതിന് പിന്നാലെ അയച്ച അഭിനന്ദന സന്ദേശത്തിലാണ് വാങ് ഇക്കാര്യം കുറിച്ചത്.
ദീർഘകാലമായി ലഡാക്കിന്റെ പല ഭാഗങ്ങളിലും ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രി എന്നതിന് പുറമെ ഇന്ത്യ-ചൈന അതിർത്തി ചർച്ചയുടെ ചൈനയുടെ പ്രത്യേക പ്രതിനിധി കൂടിയാണ് വാങ്. ചൈനയും ഇന്ത്യയും ഉഭയകക്ഷി അതിരുകൾക്കപ്പുറം ആഗോള പ്രാധാന്യമുള്ള ബന്ധമാണ് പങ്കിടുന്നതെന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗം കൂടിയായ വാങ് ചൊവ്വാഴ്ച ഡോവലിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഉണ്ടാക്കിയ സമവായം നടപ്പാക്കാനും അതിർത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും ഡോവലുമായി കൈകോർക്കാൻ തയ്യാറാണെന്ന് വാങ് അഭിപ്രായപ്പെട്ടതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.