Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ട്രംപിനെ...

​ട്രംപിനെ 'ധ്യാനിക്കുന്ന ബുദ്ധ സന്യാസി'യാക്കി ചൈന; പ്രതിമ സൂപ്പർ ഹിറ്റ്​

text_fields
bookmark_border
​ട്രംപിനെ ധ്യാനിക്കുന്ന ബുദ്ധ സന്യാസിയാക്കി ചൈന; പ്രതിമ സൂപ്പർ ഹിറ്റ്​
cancel

അധികാരത്തിലിരിക്കു​േമ്പാൾ ചൈനയുമായി ഏറെ വിരോധം പുലർത്തിയിരുന്നയാളാണ്​ മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​. അതേ ട്രംപിനെ ഇപ്പോൾ 'ബുദ്ധ സന്യാസി' ആക്കിയിരിക്കുകയാണ്​ ചൈന. ട്രംപിനെ 'ധ്യാനിക്കുന്ന ബുദ്ധ സന്യാസി'യാക്കി പ്രതിമ നിർമിച്ചത്​ ചൈനീസ് ഫർണിച്ചർ നിർമാതാവായ ഹോങ് ജിൻ‌ഷിയാണ്. ഈ പ്രതിമകളാക​ട്ടെ, വൈറലുമായി.

ബുദ്ധ സന്യാസിയേപ്പോലെ ധ്യാനിച്ചിരിക്കുന്ന ട്രംപിന്‍റെ ചെറുപ്രതിമകളാണ്​ ഹോങ്​ ജിൻഷി നിർമിക്കുന്നത്​. ആറുമാസം മുമ്പ്​ ​ഒരു കൗതുകത്തിനാണ്​ ഹോങ്​ ട്രംപിന്‍റെ വ്യത്യസ്​ത പ്രതിമ നിർമിച്ചത്​. ഇപ്പോൾ ഈ കൗതുകം ഒരു സൈഡ്​ ബിസിനസ്​ ആയി മാറിയിരിക്കുകയാണ്​. ഫ്യൂജിയൻ പ്രവിശ്യയിലെ ഡെഹുവ പട്ടണത്തിൽ ട്രംപ്​ പ്രതിമകൾ നിർമിക്കാനായി ഒരു വർക്ക്​ഷോപ്പ്​ ആരംഭിച്ചിരിക്കുകയാണ്​ ഹോങ്​. ആദ്യ ബാച്ചിൽ 250 പ്രതിമകളാണ്​ നിർമിക്കുന്നത്​.


തീവ്രനിലപാടുകൾക്ക് പേരുകേട്ട ട്രംപും ബുദ്ധമതവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത്തരത്തിൽ ഒരു പ്രതിമ നിർമിക്കാൻ പ്രചോദനമായതെന്ന്​ ഹോങ്​ പറയുന്നു. 'വളരെ പ്രായമുള്ളവനും വിജയിച്ചവനുമായ ഒരാൾ തന്‍റെ വാർധക്യം ആസ്വദിക്കാനും കൂടുതൽ വിശ്രമിക്കാനും തുടങ്ങണമെന്നതാണ്​ ഞങ്ങളുടെ പാരമ്പര്യം. പക്ഷേ, വിവിധ മോഹങ്ങളെയും അനിശ്ചിതത്വങ്ങളെയും പറ്റി അദ്ദേഹം (ട്രംപ്​) ഇപ്പോഴും വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു'- ഹോങ് പറഞ്ഞു.

ചൈനയിൽ നിന്നും വിദേശത്തുനിന്നും 200 പ്രതിമകൾക്കുള്ള ഓർഡർ ആണ്​ ഹോങ്ങിന് ലഭിച്ചിരിക്കുന്നത്​. ഒരു പ്രതിമ ഉണ്ടാക്കാൻ 10 ദിവസമാണ്​ വേണ്ടത്​. 16 സെന്‍റിമീറ്റർ ഉയരമുള്ള പ്രതിമയ്ക്ക് 999 യുവാനാണ് വില. ഇത് ഏകദേശം 11,174.93 രൂപ വരും. 46 സെന്‍റിമീറ്റർ വലിപ്പമുള്ള വലിയ പ്രതിമക്ക്​ ഇതിന്‍റെ 20 ഇരട്ടി വിലയാകും. തന്‍റെ പ്രതിമകൾ ട്രംപ് കണ്ടിട്ടുണ്ടോയെന്ന് ഹോങ്ങിന് അറിയില്ല. എന്നാൽ, ട്രംപിന് ഒരു പ്രതിമ സമ്മാനിക്കാൻ തയ്യാറാണെന്ന്​ ഹോങ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Chinese furniture maker creates statues of Donald Trump dressed in Buddhist robes
Next Story