പാകിസ്താനും ശ്രീലങ്കക്കും ചൈന വായ്പ നൽകുന്നതിൽ ആശങ്കയുമായി യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ തൊട്ടടുത്ത അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് ചൈന നൽകുന്ന വായ്‌പകൾ നിർബന്ധിത ലാഭത്തിന് ഉപയോഗിച്ചേക്കാമെന്നതിൽ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ ഡോണൾഡ് ലു പറഞ്ഞു.
മാർച്ച് ഒന്നു മുതൽ മൂന്നു വരെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലു ഇന്ത്യയിലെത്തും. ഇന്ത്യ ഉൾപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ സ്വന്തം നിലക്ക് തീരുമാനം എടുക്കണമെന്നും അല്ലാതെ ബാഹ്യ സമ്മർദ്ദത്തിന് വഴിപ്പെടരുതെന്നുമാണ് യു.എസിന് പറയാനുള്ളതെന്നും ലു വ്യക്തമാക്കി. ചൈനയുടെ വിഷയത്തിൽ ഇന്ത്യയും യു.എസും തമ്മിൽ ഗൗരവമായ സംഭാഷണം നടന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി ലു പറഞ്ഞു.
ബോർഡ് ഓഫ് ചൈന ഡെവലപ്‌മെന്റ് ബാങ്ക് (സി.ഡി.ബി) 700 മില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചതായി പാക് ധനമന്ത്രി ഇഷാഖ് ദർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.