ചൈനീസ് പട്ടാളം അതിർത്തി കടന്ന് ഇന്ത്യയിലെത്തി; പാലം കേടാക്കി തിരിച്ചു പോയി
text_fieldsന്യൂഡൽഹി: നൂറിലേറെ ചൈനീസ് പട്ടാളക്കാർ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതായി 'ഇകണോമിക്സ് ടൈംസ്' റിപ്പോർട്ട് ചെയ്തു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് തുൻജുൻ ല പാസ് വഴി അഞ്ചു കിലോമീറ്റർ ദൂരം അകത്തേക്ക് കടന്നത്.
ബരഹോട്ടി മേഖലയിലെ പാലമുൾപ്പെടെയുള്ള ഇന്ത്യയുടെ നിർമിതകൾ ഇവർ കേടുവരുത്തി. കുതിരപ്പുറത്തേറിയാണ് ചൈനീസ് പട്ടാളം വന്നത്. 55 കുതിരകളുണ്ടായിരുന്നു. സംഘം പിന്നീട് മടങ്ങി.
പ്രദേശവാസികളാണ് ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട് ചെയ്തത്തി. തുടർന്ന് അന്വേഷിക്കാനായി ഇന്ത്യൻ സേനയുടെയും ഇൻഡോ-ടിബറ്റർ അതിർത്തി പൊലീസിന്റെയും സംഘത്തെ അങ്ങോട്ട് അയച്ചിട്ടുണ്ട്.
2017 ൽ ദോക്ലാം സംഘർഷ സമയത്തും ചൈനീസ് പട്ടാളം ബരഹോട്ടി മേഖലയിൽ അതിർത്തി കടന്നെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബരഹോട്ടി മേഖലയിൽ ചൈനീസ് പട്ടാളത്തെ കണ്ടതായി എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.