പ്രസിഡൻറിെൻറ ചുമ ഒളിപ്പിച്ച് ചൈനീസ്ടെലിവിഷൻ; കോവിഡാണോ എന്ന് നെറ്റിസൺസ്
text_fieldsലൈവ് പ്രസംഗത്തിൽ നിർത്താതെ ചുമച്ച് ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്. കോവിഡാണൊ എന്ന ചോദ്യമെറിഞ്ഞ് നെറ്റിസൺസ്. ചൈനയുടെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയുടെ തുടർ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിക്കിെടയാണ് പ്രസിഡൻറ് ഷീ ജിൻപിങിന് ചുമ പിടിച്ചത്. പ്രസിഡൻറ് ചുമക്കുന്നത് ലൈവായി കാണിക്കാതിരിക്കാൻ ചൈനീസ് ടെലിവിഷൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ചുമയുടെ ശബ്ദം മൈക്കിലൂടെ കേൾക്കുന്നുമുണ്ടായിരുന്നു. നൂറുകണക്കിനുപേർ അണിനിരന്ന വിശാലമായ ഹാളിലാണ് പരിപാടി നടന്നത്. എല്ലാവരും മാസ്ക്വച്ച് അച്ചടക്കത്തോടെയാണ് പരിപാടിക്ക് അണിനിരന്നത്. കർശന നിയന്ത്രണങ്ങളുള്ള ചൈനീസ് മാധ്യമങ്ങളിൽ പ്രസിഡൻറിെൻറ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനാ വിമർശകർ പ്രസിഡൻറിെൻറ ആരോഗ്യത്തെകുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
中国国家主席习近平上午在深圳经济特区建立40周年纪念大会上发表讲话时,因连番咳嗽而引起关注。 pic.twitter.com/kfLbIpP0XT
— BBC News 中文 (@bbcchinese) October 14, 2020
ഹോങ്കോങ് അനുകൂല, കമ്മ്യൂണിസ്റ്റ് വിരുദ്ധ ചാനലായ ആപ്പിൾ ടിവി, തായ്‌വാൻ ടിവി സ്റ്റേഷനുകൾ എന്നിവ ചുമയുടെ ദൃശ്യങ്ങൾ ആവർത്തിച്ച് സംപ്രേക്ഷണംചെയ്തു. 'ഷെൻഷെൻ ഇവൻറിൽ ജിൻപിങിെൻറ ചുമ'എന്ന തലക്കെട്ടിൽ പ്രത്യേക സ്റ്റോറി ആപ്പിൾ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. പ്രസംഗത്തിനിടയിൽ 'ധാരാളം വെള്ളം കുടിക്കുകയുംം ആവർത്തിച്ച് ചുമക്കുകയും ചെയ്ത'തായും അവർ പറഞ്ഞു.
പ്രസിഡൻറ് ചുമ കാരണം പ്രസംഗം നിർത്തുേമ്പാഴെല്ലാം ചൈനീസ് ടി.വി മേശയ്ക്കപ്പുറത്ത് ഇരിക്കുന്ന അതിഥികളിലേക്ക് ക്യാമറ തിരിച്ചതായി ചില പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ ചൈനയിലേക്കുള്ള പര്യടനത്തിനിടയിലാണ് പ്രസിഡൻറ് ഷെൻസെൻ സന്ദർശിച്ചത്. നിലവിൽ പ്രതിദിനം ഒരു ഡസനോളം കോവിഡ് കേസുകൾ ചൈനയിൽ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.