Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Peng Shuai
cancel
Homechevron_rightNewschevron_rightWorldchevron_rightതാൻ...

താൻ അപ്രത്യക്ഷയായിട്ടില്ലെന്ന് ചൈനീസ് ടെന്നീസ് താരം പെങ് ഷുവായ്

text_fields
bookmark_border

ബെയ്ജിങ്: താൻ അപ്രത്യക്ഷമായെന്ന വാദം തള്ളി ചൈനീസ് ടെന്നീസ് താരം പെങ് ഷുവായ്. ഫ്രഞ്ച് സ്പോർട്സ് പത്രം എൽ എക്വിപിന് നൽകിയ അഭിമുഖത്തിലാണ് പെങ് ഇക്കാര്യം വ്യക്തമാക്കിയത്.

''ഒരിക്കലും അപ്രത്യക്ഷയായിട്ടില്ല. ത​ന്‍റെ സുഹൃത്തുക്കളും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാൻ കഴിയുമായിരുന്നില്ല''-പെങ് അഭിമുഖത്തിൽ വ്യക്തമാക്കി.

ത​ന്‍റെ അടുത്ത സുഹൃത്തുക്കളുമായി ബന്ധം പുലർത്തിയതായും അവരുടെ ഇ-മെയിലുകൾക്ക് മറുപടി നൽകിയതായും അവർ പറയുന്നുണ്ട്. വനിത ടെന്നിസ് അസോസിയേഷനുമായും സംസാരിച്ചിരുന്നു.

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരെ ലൈംഗികാരോപണമുന്നയിച്ചതിനു പിന്നാലെയാണ് ടെന്നിസ് താരം പെങ് ഷുവായെ കാണാതായത്. അതിനു പിന്നാ​ലെ അന്താരാഷ്ട്ര ഒളിമ്പിക് പ്രസിഡന്‍റ് തോമസ് ബാക്കി​ന്‍റെ കൂടെയുള്ള പെങ്ങി​ന്‍റെ ചിത്രവും അവർ സ്പോർട്സ് പരിപാടികളിൽ പ​ങ്കെടുക്കുന്നതി​ന്‍റെ വിഡിയോകളും പ്രചരിച്ചിരുന്നു.

അതേസമയം, തന്നെയാരും ലൈംഗികമായി പീഡിപ്പി​ച്ചിട്ടില്ലെന്നും കൂടുതൽ വിശദീകരണങ്ങൾ നൽകാതെ പെങ് അഭിമുഖത്തിൽ സൂചിപ്പിച്ചു. ഡിസംബറിൽ സിംഗപ്പൂർ പത്രത്തിനു നൽകിയ അഭിമുഖത്തിലും അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചൈനയിലെ സമൂഹ മാധ്യമമായ വെയ്ബോയിലാണ് ഗവോലിക്കെതിരെ പെങ് ആരോപണമുന്നയിച്ചത്. ​പിന്നാലെ സന്ദേശം അപ്രത്യക്ഷമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peng Shuai
News Summary - Chinese tennis star Peng Shuai says she has not disappeared
Next Story