സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ
text_fieldsബെയ്ജിങ്: അതിർത്തി കടന്നുള്ള പ്രണയങ്ങൾ അരങ്ങുതകർക്കുന്ന കാലമാണിത്. സമീപ കാലത്ത് പബ്ജി വഴി പരിചയപ്പെട്ട കാമുകനെ കാണാൻ ഇന്ത്യയിലെത്തിയ സീമ ഹൈദറും ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ പാകിസ്താനിലെത്തിയ അഞ്ജുവുമാണ് വാർത്തകളിൽ നിറഞ്ഞത്. ഇരുവരും കാമുകൻമാരെ വിവാഹം കഴിക്കുകയും ചെയ്തു.
സമാന രീതിയിലുള്ള പ്രണയകഥയാണ് ചൈനീസ് സ്വദേശിയായ യുവതിയുടെയും പാക് യുവാവിന്റെയും. യുവതിയുടെ പേര് ഗാവോ ഫെങ് എന്നാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് 21 വയസുള്ള ഫെങ് 18കാരൻ ജാവേദിനെ കാണാൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖയിലെത്തിയത്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയായതിനാൽ സുരക്ഷ കാരണങ്ങളാൽ ജാവേദ് ചൈനീസ് യുവതിയെ ബന്ധുവീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.
മൂന്നുവർഷം മുമ്പാണ് ഇരുവരും സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ടത്. സൗഹൃദത്തിലായ ഇരുവരും പ്രണയത്തിലാകാൻ അധിക കാലം വേണ്ടിവന്നില്ല. മതിയായ രേഖകളുമായാണ് യുവതി എത്തിയതെന്ന് പാക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.