കാമുകനിൽ നിന്ന് പ്രായം മറച്ചുവെയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ചൈനീസ് യുവതി
text_fieldsബെയ്ജിങ്: തന്നെക്കാൾ 17 വയസ് കുറവുള്ള കാമുകനില്‍ നിന്ന് പ്രായം മറച്ചുവെയ്ക്കാന്‍ വ്യാജ പാസ്‍പോര്‍ട്ട് സംഘടിപ്പിച്ച ചൈനീസ് യുവതി പിടിയിൽ. വ്യാജ പാസ്‍പോര്‍ട്ടുമായി കാമുകനൊപ്പം വിദേശ യാത്രയ്ക്ക് ബെയ്ജിങ് വിമാനത്താവളത്തിലെത്തിയ ഇവർ പരിശോധനക്കിടെയാണ് പിടിക്കപ്പെട്ടത്.
രണ്ട് പാസ്‍പോര്‍ട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഒന്നില്‍ ജനന വർഷം 1982 എന്നും അടുത്തതില്‍ 1996 എന്നും രേഖപ്പെടുത്തിയിരുന്നു. 41 വയസുള്ള യുവതി തന്റെ പ്രായം 27 വയസാണെന്ന് കാമുകനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വ്യാജ പാസ്‍പോര്‍ട്ട് തയ്യാറാക്കിയത്.
കാമുകനാവട്ടെ 24 വയസ്സ് മാത്രമാണ് പ്രായം. പ്രണയ ബന്ധത്തെ ബാധിക്കാതിരിക്കാനാണ് യഥാര്‍ഥ വയസ് മറച്ചുവെച്ചതെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ജപ്പാനിലേക്ക് യാത്ര ചെയ്യാനാണ് ഇവര്‍ വിമാനത്താവളത്തിലെയത്.
പാസ്‍പോര്‍ട്ട് കണ്ട് അസ്വഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ മറ്റ് രേഖകള്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ പരിഭ്രാന്തരായി. തുടർന്ന് ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് പാസ്‍പോര്‍ട്ട് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും കാര്യം രഹസ്യമാക്കി വെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ 900 ഡോളര്‍ ചിലവാക്കി വ്യാജ പാസ്‍പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് ഇവര്‍ സമ്മതിച്ചു. ജനന തീയ്യതി തിരുത്തി 1996 എന്ന് രേഖപ്പെടുത്തിയ പാസ്‍പോര്‍ട്ടാണ് വ്യാജമായി ഉണ്ടാക്കിയത്. 3000 യുവാന്‍ പിഴ ഈടാക്കുകയും വ്യാജ പാസ്‍പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.