മൊബൈൽ ഫോണിൽനിന്ന് എട്ടുമണിക്കൂർ വിട്ടുനിന്നു! ചൈനീസ് യുവതിക്ക് സമ്മാനമായി ലഭിച്ചത് ലക്ഷം രൂപ
text_fieldsബെയ്ജിങ്: എട്ട് മണിക്കൂർ മൊബൈൽ ഉപയോഗിക്കാതിരുന്നതിന് തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിക്ക് സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം രൂപ.
നവംബര്‍ 29ന് ചൈനയിലെ ചോങ്കിംഗിലെ ഷോപ്പിങ് സെന്ററില്‍ നടത്തിയ മത്സരത്തിലാണ് യുവതി വിജയിയായത്. നൂറ് അപേക്ഷകരില്‍ നിന്നും പത്തു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. പ്രത്യേകം രൂപകല്‍പന ചെയ്ത കിടക്കയിലാണ് ഇവര്‍ എട്ടു മണിക്കൂര്‍ ചെലവഴിക്കേണ്ടത്. പക്ഷേ മൊബൈല്‍ ഫോണോ, ഐപാഡോ, ലാപ്‌ടോപ്പോ ഉപയോഗിക്കാന്‍ കഴിയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാന്‍ പഴയ മോഡല്‍ ഫോൺ മാത്രം ഇവര്‍ക്ക് നല്‍കി.
പങ്കെടുക്കുന്നവരുടെ മാനസിക നില പരിശോധിക്കുന്നതിനായി സംഘാടകർ റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് ഉറക്കവും ഉത്കണ്ഠയും നിരീക്ഷിച്ചുകൊണ്ടിരുന്നു. മത്സരത്തിൽ 100ൽ 88.99 സ്കോറാണ് ഡോങ് നേടിയത്.
മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കിടക്കയില്‍ സമയം ചെലവഴിച്ചത് ഡോങ് ആയിരുന്നു. ഒപ്പം, ഉറക്കത്തിലേക്ക് വഴുതി വീഴാതിരിക്കുകയും ഉൽക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിക്കുകയും ചെയ്ത ഡോങിനെ വിജയായി തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.